തിരുവനന്തപുരം: വിമാനം വൈകിയതിനെതിരെ പതിറ്റാണ്ട് നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ മലയാളിക്ക് 1,36,000 രൂപ നഷ്ടപരിഹാരം. സഊദി അറേബ്യയിൽ ജോലി ചെയ്തിരുന്ന കൊല്ലം മരുത്തടി സ്വദേശിയായ കപിൽദേവ് നൽകിയ പരാതിയിലാണ് വിധി. പരാതിക്കാരന്റെ ഭാര്യ ഷിജിയാണ് കേസ് നടത്തിയത് 9 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വൻ തുക നഷ്ടപരിഹാരമായി ലഭിച്ചത്. സഊദിയിലേക്കുള്ള മടക്ക യാത്രക്കിടെ വിമാനം മുംബൈ വിമാനത്താവളത്തിൽ അനിശ്ചിതമായി വൈകിയതോടെയാണ്
എയർ ഇന്ത്യയ്‌ക്കെതിരെ നിയമ പോരാട്ടത്തിന് കപിൽദേവ് തുനിഞ്ഞത്. വിമാനം വൈകിയതോടെ തടസ്സം മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ, മാനസിക ക്ലേശങ്ങൾ, നിയമപരമായ ചെലവുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരമായി 136,000 രൂപ നൽകാൻ തിരുവനന്തപുരത്തെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് എയർ ഇന്ത്യയോട് ഉത്തരവിട്ടത്.
സഊദി അറേബ്യയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന 42 കാരനായ കപിൽദേവ്, 2017 സെപ്റ്റംബറിൽ അവധി കഴിഞ്ഞ് കേരളത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരം – മുംബൈ – സഊദി വിമാനത്തിനാണ് ടിക്കറ്റ് എടുത്തിരുന്നത്. യാത്രക്കിടെ തിരുവനന്തപുരം – മുംബൈ ആഭ്യന്തര വിമാനം രണ്ട് മണിക്കൂറിലധികം വൈകി. ഇത് മുംബൈ – സഊദി വിമാനം നഷ്ടപെടാൻ ഇടയായി. തന്റെ കണക്റ്റിംഗ് വിമാനത്തെ കുറിച്ച് എയർലൈൻ ജീവനക്കാരോട് വിവരങ്ങൾ അറിയിച്ചിരുന്നെങ്കിലും മുംബൈയിൽ എത്തിയപ്പോൾ സഊദി വിമാനം ഇതിനകം തന്നെ സഊദിയിലേക്ക് യാത്ര തുടങ്ങിയിരുന്നു. സഊദി അറേബ്യയിലേക്കുള്ള അടുത്ത വിമാനത്തിലും സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ, കപിൽദേവിന്റെ കുടുംബം സഊദി അറേബ്യയിലെ ഒരു ട്രാവൽ ഏജൻസി വഴി ഏകദേശം 49,000ർ രൂപ സംഘടിപ്പിച്ച് പുതിയ ടിക്കറ്റ് വാങ്ങിയാണ് യാത്ര പൂർത്തീകരിച്ചത്.
ഉപയോഗിക്കാത്ത ടിക്കറ്റ് ചെലവ് ഉൾപ്പെടെ, ഏകദേശം 83,000 രൂപ നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ വിമാനത്താവളത്തിൽ രാത്രി മുഴുവൻ കാത്തിരുന്നപ്പോൾ എയർ ഇന്ത്യ താമസ സൗകര്യമോ മതിയായ സഹായമോ നൽകിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, ആദ്യ വിമാനം വൈകിയെത്തിയതാണ് കാലതാമസത്തിന് കാരണമെന്നായിരുന്നു എയർ ഇന്ത്യയുടെ വാദം. യാത്രക്കാരെ ബന്ധപ്പെടാൻ ശ്രമിച്ചതായും ലഘുഭക്ഷണം നൽകിയതായും ബദൽ വിമാനം ക്രമീകരിക്കാൻ ശ്രമിച്ചതായും എയർലൈൻ പറഞ്ഞു.
വിഷയത്തിൽ ഇടപെട്ട ഉപഭോകൃത കമ്മീഷന്റെ തീരുമാനം കമിംഗ് കപിൽദേവിന് അനുകൂലമായി വിധിക്കുകയായിരുന്നു. വിമാനം വൈകിയ വിവരം യാത്രക്കാരനെ യഥാസമയം അറിയിച്ചിരുന്നുവെന്നോ ആവശ്യമായ സഹായം നൽകിയിരുന്നുവെന്നോ തെളിയിക്കാൻ എയർ ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്ന് കമ്മിഷൻ കണ്ടെത്തി. ഇത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്നും യാത്രക്കാരന് സാമ്പത്തിക നഷ്ടവും മാനസിക ക്ലേശവും ഉണ്ടായെന്നും വിലയിരുത്തി. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ നഷ്ടപരിഹാര തുകയ്ക്ക് 9 ശതമാനം വാർഷിക പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സാമ്പത്തിക നഷ്ടങ്ങൾക്ക് ₹83,000, മാനസിക വേദനയ്ക്ക് ₹50,000, നിയമച്ചെലവുകൾക്ക് ₹3,000 എങ്ങനെ 136,000 രൂപ എയർ ഇന്ത്യ നഷ്ടപരിഹാരം ആയി നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.
നഷ്ടപരിഹാരം മാത്രമല്ല, യാത്രാ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ വിമാനക്കമ്പനികൾ മതിയായ പിന്തുണ നൽകുന്നതിൽ പരാജയപ്പെടുമ്പോൾ യാത്രക്കാർക്ക് നിയമപരമായ നടപടികളിലേക്ക് പോകാമെന്ന് ഓർമ്മിപ്പിക്കുക എന്നതും കേസിന്റെ ലക്ഷ്യമായിരുന്നുവെന്ന് കപിൽദേവ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
