സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 25 പേര് മരിച്ചു. നാലു പേരെ കാണാതായി. മഴക്കെടുതിയില്‍ 10 പേര്‍ക്കാണ് പരിക്കേറ്റത്. 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ മാറ്റി താമസിപ്പിച്ചു. 52 വീടുകള്‍ പൂര്‍ണമായും 565 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരന്തബാധിതര്‍ കൂടുതല്‍ പത്തനംതിട്ടയിലാണ്.
ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ്, അഞ്ചു പേര്. ഇടുക്കി, കോട്ടയം ജില്ലകളിലായാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നോട്ടുപോവുകയാണെന്നും, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.
സംസ്ഥാനത്ത് 418 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. പത്തനംതിട്ട: 143, ആലപ്പുഴ: 53, കോട്ടയം: 135, ഇടുക്കി: 19, എറണാകുളം: 10, തൃശൂർ: 06, മലപ്പുറം: 13, കോഴിക്കോട്: 22, വയനാട് : 10, കണ്ണൂർ: 03, കാസർഗോഡ്: 04 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ആകെ 18,434 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.
ഇതുവരെ 25 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം: 03, കൊല്ലം: 01, പത്തനംതിട്ട: 01, ആലപ്പുഴ: 03, കോട്ടയം: 05, ഇടുക്കി: 02, പാലക്കാട്: 01, മലപ്പുറം: 04, കോഴിക്കോട്: 02 കണ്ണൂർ: 03 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതുവരെ നാലു പേരെയാണ് കാണാതായിട്ടുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം: 2, കൊല്ലം: 01, ആലപ്പുഴ: 1 എന്നിങ്ങനെയാണ് കണക്ക്.
സംസ്ഥാനത്ത് 52 വീടുകൾ പൂർണമായും, 565 വീടുകൾ ഭാഗികമായും തകര്‍ന്നു. കൊല്ലം: 01, പത്തനംതിട്ട: 03, ആലപ്പുഴ: 02, കോട്ടയം: 11, ഇടുക്കി: 14, എറണാകുളം: 01, തൃശൂർ: 03, പാലക്കാട്: 04, മലപ്പുറം: 05, കോഴിക്കോട്: 04, കണ്ണൂർ 04 എന്നിങ്ങനെയാണ് പൂര്‍ണമായി തകര്‍ന്ന വീടുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.
ക്യാമ്പുകളിലേക്കുള്ള ഭക്ഷണം, മരുന്ന് എന്നിവ യഥാസമയം ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. നദീതീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മഴക്കെടുതി യുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിനും ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
