വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 16കാരി പ്രസവിച്ചു; 31കാരന്‍ അറസ്റ്റില്‍

News Desk
0 Min Read

മലപ്പുറം: മലപ്പുറത്ത് വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിനാറുകാരി പ്രസവിച്ചു. സംഭവത്തില്‍ ജിതിന്‍ (31)എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് ജിതിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!