വാഷിങ്ടൺ: ഖത്തര്‍ മുഖേന എഴ് സമാധാന നിര്‍ദ്ദേശങ്ങൾ മുന്നോട്ട് വെച്ച ഇറാൻ ഉപാധികൾ സ്വീകരിച്ചില്ലെങ്കിൽ അന്തിമ യുദ്ധത്തിന് തയാറെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മേരിലാൻഡിലെ ക്യാമ്പ് ഡേവിഡ് വിശ്രമ വസതിയിൽ നിന്നും നേരത്തെ മടങ്ങി.
തൊട്ടുപിന്നാലെ പശ്ചിമേഷ്യൻ യാത്രികര്‍ക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് യാത്ര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വൻ ആക്രമണ സാധ്യയുണ്ടെന്നും വിമാന സര്‍വ്വീസുകൾ നിര്‍ത്തലാക്കാനും വ്യോമാതിര്‍ത്തികൾ അടച്ചിടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഗൾഫ് മേഖലയിലെ 11 എംബസികൾ എങ്കിലും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
2003 ലെ ഇറാഖ് യുദ്ധത്തിന് ശേഷം മേഖലയിലെ ഏറ്റവും വലിയ സൈനിക സന്നാഹമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. ഇറാൻ യുദ്ധത്തിന്റെ പേരിൽ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞ സാഹചര്യമാണ്. ഇറാനുമായി എതിരിട്ട് പരാജയപ്പെട്ടു എന്ന നിലയിലാണ് അധികവും ജനങ്ങളുടെ പ്രതികരണം റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഭൂരിപക്ഷം സര്‍വ്വെകളും ഇതേ അഭിപ്രായം തന്നെ മുൻതൂക്കം നേടിയതായി റിപ്പോര്‍ട് ചെയ്തു. നവംബര്‍ മൂന്നിനാണ് ട്രംപിന് നിര്‍ണായകയമായ യു എസ് മിഡ്ടേം ഇലക്ഷൻ നടക്കാനിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
