ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ഒരു ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റു. കുൽഗാമിലെ കെല്ലം മേഖലയിൽ ഭീകരർ തൊഴിലാളികൾക്കുനേരെ വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിലാരംഭിച്ചു.
അനന്ത്നാഗിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടിവച്ചുകൊന്ന സംഭവത്തിനു 10 ദിവസത്തിനുശേഷമാണ് വീണ്ടും ഭീകരാക്രമണമുണ്ടാകുന്നത്. പഹൽഗാം ആക്രമണത്തിനു ശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ആദ്യത്തെ ഭീകരാക്രമണമായിരുന്നു ഇത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
