തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോഡ്രൈവർക്ക് 37 വർഷം തടവും രണ്ടുലക്ഷം പിഴയും. നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവുവിളവീട്ടിൽ റെസ്റ്റിൻദാസിയാണ് (46) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ എം സുജ ശിക്ഷിച്ചത്. 2,10,000 രൂപ പിഴയും വിധിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയാണ് അതിജീവിതയെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവന്നിരുന്നത്. ഇതിനിടെ കുട്ടിയെ ഉപദ്രവിക്കുകയും അത് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ എല്ലാവരെയും കാണിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നുംപറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, മായാദേവി എന്നിവർ ഹാജരായി. നെയ്യാറ്റിൻകര എസ്എച്ച്ഒ ആയിരുന്ന കെ എസ് അരുണാണ് കുറ്റപത്രം സമർപ്പിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
