മലപ്പുറം: വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്ന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തന്നെയാണ് അമുസ്‌ലിം ലീഗിന്റേതെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘സർക്കാറും ലീഗും രണ്ടല്ലല്ലോ’ എന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം സുപ്രിംകോടതി പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥി പ്രക്ഷോഭത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തെ ജൻസി തലമുറ ഇന്ത്യയെ ഉണർത്തുകയാണെന്നും, ഡൽഹിയിലുണ്ടായിരുന്നവർ ഉറക്കം നടിച്ചിരിക്കുകയായിരുന്നുവെന്നും, ഇപ്പോൾ അവർ ഞെട്ടിയുണരുന്ന കാഴ്ചയാണ് രാജ്യം കണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഇത് മാറ്റത്തിന്റെ ലക്ഷണമാണെന്നും, ഇനിയും ജനവികാരം അവഗണിച്ച് ബിജെപി സർക്കാർ മുന്നോട്ടുപോയാൽ വിദ്യാർഥികളെ പോലെ സാധാരണ ജനങ്ങളും ഉണരുമെന്നും, കേരളത്തിലേതുപോലെ ഭരണമാറ്റം രാജ്യത്തും കാണാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
