ആഗോള വിപണി കീഴടക്കാൻ ഒറ്റക്കെട്ടായി ഗൾഫ് രാജ്യങ്ങൾ: വരുന്നത് ‘ബ്രാൻഡിങ്’ വിപ്ലവം

News Desk
1 Min Read

മനാമ: ഗൾഫ് ഉൽപന്നങ്ങൾക്ക് ഏകീകൃത ആഗോള ബ്രാൻഡ് സൃഷ്ടിക്കാൻ ജിസിസി രാജ്യങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ‘മെയ്ഡ് ഇൻ ജിസിസി 2026’ ഫോറത്തിനും പ്രദർശനത്തിനും ബഹ്റൈൻ ആതിഥേയത്വം വഹിക്കും.

ഒക്ടോബർ 6 മുതൽ 8 വരെ ബഹ്റൈനിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലായിരിക്കും ആദ്യ പതിപ്പ് നടക്കുക. ഗൾഫ് രാജ്യങ്ങളുടെ വ്യവസായ സഹകരണവും ഉൽപാദന ശേഷിയും ആഗോള തലത്തിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.

വ്യവസായ നയങ്ങൾ, സ്മാർട്ട് ഫാക്ടറികൾ, ഹരിത നിർമാണം, വിതരണ ശൃംഖല, ആഗോള വിപണി പ്രവേശനം, നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഗൾഫ് രാജ്യങ്ങളിൽ നിർമിക്കുന്ന ഉൽപന്നങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രദർശനത്തിൽ അവതരിപ്പിക്കും. ജിസിസി രാജ്യങ്ങളിലെ മന്ത്രിമാർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന പരിപാടി വ്യവസായ പങ്കാളിത്തത്തിനും പുതിയ നിക്ഷേപങ്ങൾക്കും വേദിയാകുമെന്നു സംഘാടകർ അറിയിച്ചു.

ഗൾഫ് ഉൽപന്നങ്ങളുടെ നിലവാരവും മത്സരശേഷിയും ലോകവിപണിയിൽ ഉയർത്താനും ‘മെയ്ഡ് ഇൻ ജിസിസി എന്ന ഏകീകൃത വ്യവസായ ബ്രാൻഡ് ശക്തിപ്പെടുത്താനുമാണു നീക്കം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article