വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി; സംഭവം ലിബിയയിൽ –  വീഡിയോ

malayalampress
1 Min Read

ഇന്റർനാഷണൽ ഡസ്ക്: വ്യഭിചാരക്കുറ്റത്തിന് സ്ത്രീക്ക് പൊതുവഴിയിൽ ചാട്ടവാറടി. ലിബിയയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ലിബിയൻ നഗരമായ സഭയിൽ ആണ് സംഭവം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വ്യഭിചാര കേസിൽ ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീക്കെതിരെ തെരുവിന്റെ നടുവിൽ ഇരുത്തിയാണ് ശിക്ഷ നടപ്പാക്കുന്നത്. സ്ത്രീയെ കുനിച്ചിരുത്തി പൊതുജന മധ്യത്തിൽ വെച്ച് ചാട്ടവാറടി നടപ്പാക്കിയ നിമിഷം രേഖപ്പെടുത്തുന്ന വീഡിയോ ആണ് ഓൺലൈനിൽ പ്രചരിക്കുന്നത്.

വീഡിയോയിൽ ജുഡീഷ്യൽ പോലീസിലെ ഒരു അംഗം ശിക്ഷ നടപ്പിലാക്കുന്നതായി കാണാം, അധികാരികൾ പുറപ്പെടുവിച്ച ജുഡീഷ്യൽ വിധി നടപ്പിലാക്കുന്നതിനായി സ്ത്രീയെ 100 തവണ ചാട്ടവാറടിച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് വീഡിയോയുടെ പ്രസാധകൻ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ കാണാം താഴെ 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article