ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന വിഷയത്തിൽ കേന്ദ്ര സർക്കാരും സിജെപി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച പൂർത്തിയായി. ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു. രണ്ട് ആവശ്യങ്ങളിൽ കേന്ദ്രത്തിന് അനുകൂല നിലാപാടാണെന്നും എന്നാൽ പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമായില്ലെന്നും ചർച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ പറഞ്ഞു
വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്രം അനുകൂലമാണ്. വിദ്യാർഥികൾക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കൾ പറഞ്ഞു. അതേ സമയം ധർമേന്ദ്ര പ്രധാന്റെ രാജി വിഷയത്തിൽ ഉറച്ചുനിന്നതായും പ്രധാന്റെ കാര്യത്തിൽ നാളെ നിലപാടറിയുമെന്നും നേതാക്കൾ പറഞ്ഞു. ചർച്ച നാളെ വീണ്ടുമുണ്ടാകുമെന്നും സിജെപി പ്രതിനിധികൾ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
