കുവൈത് അതിർത്തി ചെക്ക് പോസ്റ്റിനു നേരെ ഇറാൻ ആക്രമണം | VIDEO

malayalampress
0 Min Read

കുവൈത് അതിർത്തി ചെക്ക് പോസ്റ്റിനു നേരെ ഇറാൻ ആക്രമണം | VIDE

ഗൾഫ് ഡസ്ക്:  അമേക്കൻ സഖ്യമുള്ള ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം വ്യാപിപ്പിക്കുന്നു. ആക്രമണങ്ങളുടെ തീവ്രത വർദ്ധിപ്പിച്ചുകൊണ്ട്, വടക്കൻ കുവൈറ്റിലേക്ക് ഇറാൻ ഡ്രോണുകൾ വിക്ഷേപിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ഇറാഖുമായുള്ള അൽ-അബ്ദാലി അതിർത്തി പങ്കിടുന്ന സ്ഥലത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ “സാരമായ നാശനഷ്ടങ്ങൾ” ഉണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സഊദ് അൽ-അത്‌വാൻ പ്രസ്താവനയിൽ പറഞ്ഞു.

പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ലെന്നും രാജ്യത്തിന്റെ മണ്ണ് കാക്കാൻ “തുടർച്ചയായ സന്നദ്ധതയും നിരന്തരമായ തയ്യാറെടുപ്പും” ഊന്നിപ്പറയുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article