പ്രധാനമന്ത്രി മൗനം വെടിഞ്ഞു; യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ല

News Desk
1 Min Read

ന്യൂഡല്‍ഹി: യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ ആളിക്കത്തുന്ന പശ്ചാത്തലത്തിലാണ് എക്‌സ് പോസ്റ്റിലൂടെ പ്രധാനമന്ത്രി രാജ്യത്തെ യുവാക്കളോടു പ്രതികരിച്ചത്.

പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയത്തില്‍ ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മൗനം വെടിയുന്നത്.

നമ്മുടെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമപ്പുറം മറ്റൊന്നിനും പ്രാധാന്യമില്ലെന്ന് പ്രധാനമന്ത്രി വ്യാഴാഴ്ച രാവിലെ പോസ്റ്റില്‍ കുറിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വേഗത്തിലും കടുത്തതുമായ ശിക്ഷ ഉറപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!