ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി; നഴ്സ് ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ

News Desk
1 Min Read

തൃശൂർ ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ സ്വദേശിയായ നഴ്സ് മിനുവിനെയാണ് (38) തിങ്കളാഴ്ച രാവിലെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തി ജീവനൊടുക്കിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിലെത്തിയിരുന്നു. ഭർതൃമാതാവിനെ ആശുപത്രിയിൽ നിർത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. 

വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ചാലക്കുടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മിനുവിനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.

യുവതിയും ഭർതൃമാതാവും തമ്മിൽ മുൻപ് കുടുംബപ്രശ്നങ്ങളോ മറ്റ് തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനു പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. സംഭവത്തിൽ ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!