ന്യൂഡല്‍ഹി: കേരള വഖഫ് ബോര്‍ഡിന് സുപ്രിംകോടതിയില്‍ നിന്ന് ആശ്വാസം. സര്‍ക്കാര്‍ സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയോഗിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രിംകോടതി തിരുത്തി. ഇതോടെ വഖഫ് ബോര്‍ഡ് സെക്രട്ടറിക്ക് എക്സ് ഒഫീഷ്യോ അംഗമായി തുടരാം. സര്‍ക്കാരിന് അഡ്മിനിസ്ട്രേറ്റര്‍ വഴി നിയന്ത്രിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായത്. അതേസമയം, ബോര്‍ഡിന് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ നിയന്ത്രണം തുടരും. ഹൈക്കോടതിയുടെ മേല്‍നോട്ടവും തുടരും.
നയതീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് വഖഫ് ബോര്‍ഡിനെ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹരജിയിലാണ് സുപ്രിംകോടതിയില്‍ വാദം നടന്നത്. അമുസ്‌ലിം അംഗങ്ങളെ നിയമിച്ചിട്ടില്ല എന്നത് മാത്രമാണ് ഹൈക്കോടതിക്ക് മുന്‍പാകെ ഉന്നയിക്കപ്പെട്ട വാദമെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
