രാജപുരം: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽനിന്നു വീണ് ഓപ്പറേറ്റർ മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ, അബദ്ധത്തിൽ സനൂപിന്റെ കയ്യിൽ കയറിപ്പിടിക്കുകയായിരുന്നു.
യുവതിയോടൊപ്പം സിപ്‌ലൈനിൽ തൂങ്ങി 300 മീറ്ററോളം അകലെ ലാൻഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിച്ചു. കഴിഞ്ഞ ദിവസമാണു ജോലിയിൽ പ്രവേശിച്ചത്. അമ്മ ജാനകി. സഹോദരങ്ങൾ: ശരത്, ശ്യാം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
