സഊദിയിൽ യാത്ര നടപടികൾ കൂടുതൽ സ്മാർട്ടാകും; കൈപ്പത്തി കാണിച്ചാൽ മാത്രം മതി, യാത്രപോകാം; ലീപിൽ ‘കോൺടാക്ട്ലെസ്സ് ഇ-ഗേറ്റ്’ അവതരിപ്പിച്ച് ജവാസാത്ത്

malayalampress
2 Min Read
    • സഊദി വിമാനത്താവളങ്ങളിൽ ഇ ഗേറ്റ് സംവിധാനം നിലവിലുണ്ടെങ്കിലും ഗേറ്റിൽ പാസ്പോർട്ട്, വിരലടയാളം എന്നിവ നൽകണം, എന്നാൽ ഇവയൊന്നും പുതിയ സംവിധാനത്തിൽ ആവശ്യമില്ല

റിയാദ്: വിസ്‌മയങ്ങളുമായി ‘ലിപ്’ ആ ഗോള സാങ്കേതിക മേളയിൽ വികസനത്തിന്റെ പാതയിൽ നൂതന ആശയങ്ങളുമായി സഊദി അറേബ്യ. വിനോദ സഞ്ചാരികൾ ഉൾപ്പടെ ദശലക്ഷ ക്കണക്കിന് യാത്രക്കാരെ പ്രതീക്ഷിക്കുന്ന സഊദി വിമാനത്താവളങ്ങളിൽ സെക്കന്റുകൾക്കകം യാത്ര നടപടികൾ പൂർത്തിയാക്കുന്ന സ്മാർട്ടായ സാങ്കേതിക വിദ്യക്ക് സഊദി പാസ്പോർട്ട് വിഭാഗം(ജവാസാ ത്ത്) തുടക്കമിടുന്നു. പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ ഗേറ്റിൽ ഹാജരാക്കാതെയും വിരലടയാളം സ്കാൻ ചെയ്യാതെയും യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കി കടന്നുപോകാൻ സഹായിക്കുന്ന അത്യാധുനിക കോൺ ടാക്ലെസ് ഇ-ഗേറ്റ്’ സംവിധാനം സഊദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് വിഭാഗമാണ് മേളയിൽ അവതരിപ്പിച്ചത്. റിയാദിൽ നടക്കുന്ന ലീപ് 2026 അന്താരാഷ്ട്ര സാങ്കേതിക സമ്മേളനത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയനിലാണ് പുതിയ സംവിധാനം പ്രദർശിപ്പിക്കുന്നത്.

റിയാദിന് വടക്കുള്ള മൽഹമി ലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആഗസ്റ്റ് 31ന് ആരം ഭിച്ച സമ്മേളനം സെപ്റ്റംബർ മൂന്നിന് സമാപിക്കും. അന്താരാഷ്ട്ര യാത്രാ കേന്ദ്രങ്ങളിൽ ഉപയോഗിക്കാവുന്ന സ്വയംസേവന സാങ്കേതിക സംവിധാനമാണ് പുതിയ ഇ-ഗേറ്റ്. യാത്രക്കാരൻ ഗേറ്റിലെ പ്രത്യേക റീഡറിന് മുകളിലൂടെ കൈപ്പത്തി നീക്കിക്കാണിച്ചാൽ മാത്രം മതി. റീഡറിൽ സ്പർശിക്കേണ്ടതില്ല. കൈപ്പത്തിയുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംവിധാനം യാത്രക്കാരന്റെ തിരിച്ചറിയൽ സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുകയും തുടർന്ന് ഗേറ്റ് തുറക്കുകയും ചെയ്യും. ഈ നടപടിക്കിടെ യാത്രക്കാരൻ പാസ്പോർട്ടോ മറ്റ് യാത്രാ രേഖകളോ ഗേറ്റിൽ പ്രത്യേകം കാണിക്കേണ്ടതില്ല. വിരലയാള പരിശോധനയും ആവശ്യമില്ല.

എമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ക്യുവിന് വിരാമമിടുന്ന ഇ ഗേറ്റ് സംവിധാനം പൂർണ്ണാർത്ഥത്തിൽ നടപ്പിലാകുന്നതോടെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെയും മറ്റ് അറൈവൽ, ഡിപ്പാർച്ചർ കേന്ദ്രങ്ങളിലെയും യാത്രാനടപടികൾ കൂടുതൽ വേഗത്തിലാക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

സഊദി വിമാനത്താവളങ്ങളിൽ ഇ ഗേറ്റ് സംവിധാനം നിലവിലുണ്ടെങ്കിലും ഗേറ്റിൽ പാസ്പോർട്ട്, വിരലടയാളം എന്നിവ നൽകുന്ന വിധത്തിലാണുള്ളത്. യാത്രക്കാരുടെ നീക്കം സുഗമമാക്കുന്നതിനുള്ള നിരവധി നൂതന ഡിജിറ്റൽ സംവിധാന ങ്ങളും ലീപ് 2026ൽ ജവാസാത്ത് പ്രദർശിപ്പിക്കുന്നുണ്ട്.

ആധുനിക സാങ്കേതികവിദ്യ കൾ പരമാവധി പ്രയോജന പ്പെടുത്തി ഡിജിറ്റൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുക, ഗുണഭോക്താക്കൾക്ക് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ സേവ നാനുഭവം ലഭ്യമാക്കുക എന്നി വയാണ് പദ്ധതികളുടെ ല ക്ഷ്യം. സഊദിയിലെ യാത്രാ-അതിർ ത്തി നടപടിക്രമങ്ങൾ കുടു തൽ സ്മാർട്ടും സമ്പർക്കരഹി തവുമാക്കാനുള്ള ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പുതിയ ഇ-ഗേറ്റ് സംവിധാ നം അവതരിപ്പിച്ചിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!