എഐ ചാറ്റ്‌ബോട്ടുകൾ ഉപയോഗിച്ച് ഭീകരവാദികൾ ബോംബുകളും ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതായി പുതിയ പഠനം. അൽ ഖ്വയ്മ, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം തുടങ്ങിയ ഭീകരവാദ സംഘടനകൾ ആക്രമണങ്ങൾക്കായി എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഗവേഷകനായ ഡോ. ജൂലിച്ച് നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.
നൈജീരിയയിലെ ബോക്കോ ഹറാമിന്റെ 27 മുൻ അംഗങ്ങളുമായി നടത്തിയ 60-ഓളം അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്. സ്ഫോടകവസ്തുക്കൾ രൂപകൽപ്പന ചെയ്യാനും, ആയുധങ്ങൾ കൂടുതൽ മാരകമായി നവീകരിക്കാനും, ശത്രുക്കൾക്കെതിരെ പുതിയ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഭീകരർ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതാണ് പഠനത്തിലെ പ്രധാന കണ്ടത്തൽ.
സുരക്ഷ നിയന്ത്രണങ്ങൾ മറികടക്കാൻ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പിന്തുണയോടെ പ്രത്യേക പരിശീലനവും നൽകിയിരുന്നു. ഓൺലൈൻ പ്രവർത്തനങ്ങൾ മറച്ചുവെയ്ക്കുന്നതിനായി അംഗങ്ങൾ വിപിഎൻ, എൻക്രിപ്റ്റ് ചെയ്ത സോഫ്റ്റ്‌വെയർ എന്നിവയുള്ള ലാപ്ടോപ്പുകളാണ് ഉപയോഗിച്ചിരുന്നത്. ചാറ്റ്ബോട്ടുകളുടെ സുരക്ഷാ നിയന്ത്രണങ്ങളെ എങ്ങനെ മറികടക്കാമെന്നും ട്രെയിനർമാർ ഇവരെ പഠിപ്പിച്ചിരുന്നു.
പ്ലാറ്റ്‌ഫോമിനെ മാത്രമല്ല ആശ്രയിക്കുന്നത് എന്ന് ജോർജ്ജ്‌ടൗൺ യൂണിവേഴ്സിറ്റിയിലെ ഭീകരവാദ വിരുദ്ധ വിദഗ്ദ്ധൻ ഡാനിയൽ ബൈമാൻ പറയുന്നു. ചാറ്റ് ജിപിടി, ക്ലോഡ്, ജെമിനി, ഗ്രോക്ക്, ഡീപ്‌സീക്ക് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകൾ മാറിമാറി ഉപയോഗിച്ചാണ് ഇവർ വിവരങ്ങൾ ശേഖരിക്കുന്നത്.
ഭീകരരുടെ ഈ എഐ ഉപയോഗത്തെ “ഡിജിറ്റൽ ആണവായുധങ്ങളോടാണ്’ സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് ഉപമിക്കുന്നത്. ഡ്രോണുകളുടെ ഭാഗങ്ങൾ ഡിസൈൻ ചെയ്യാനും, വെടിക്കോപ്പുകൾ നിർമ്മിക്കാനും, 3D-പ്രിന്റഡ് ആയുധ ഭാഗങ്ങൾ ഉണ്ടാക്കാനും എഐയുടെ സഹായം തേടുന്നതായി യുഎസ് ഇന്റലിജൻസ് വൃത്തങ്ങളും സ്ഥിരീകരിക്കുന്നു.
കഴിഞ്ഞ ജൂൺ മാസത്തിൽ പാരീസിലെ ജൂത കേന്ദ്രത്തിനു നേരെ ആക്രമിക്കാൻ പദ്ധതിയിട്ട 27 കാരനെ അറസ്റ്റ് ചെയ്തപ്പോഴും എഐയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
