ആഘോഷം അതിരുകടന്നു! അർജന്റീനയുടെ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്

News Desk
0 Min Read

കോഴിക്കോട്: ഫുട്ബോൾ വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദ് എന്ന 23കാരനാണ് പരിക്കേറ്റത്. അർജന്റീന-സ്വിറ്റ്സർലാൻഡ് മത്സരത്തിന് പിന്നാലെ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് അപകടം.

കയ്യിലിരുന്ന പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് യുവാവിന്റെ മൂന്ന് വിരലുകൾ അറ്റുപോയി. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article