മകളുടെ എം.ബി.ബി.എസ് പ്രവേശനത്തിന് സഊദിയിലെത്തി, ഒടുവിൽ വിധി തട്ടിയെടുത്തു; ഉമ്മക്കും മകൾക്കും ത്വാഇഫിൽ അന്ത്യനിദ്ര

malayalampress
2 Min Read
  • ഈ മാസം 15ന് ഇവർ കേരളത്തിലേക്ക് അവധിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു, ഇതിനിടെയാണ് വിധി തട്ടിയെടുത്തത്

ത്വാഇഫ്: ഖത്തറിൽനിന്നു റോഡ് മാർഗം മക്കയിലെത്തി ഉംറ നിർവഹി ച്ചു മടങ്ങിയ മലയാളി കുടും ബം സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാർ അപകടത്തിൽപെട്ട് മരിച്ച ഉമ്മക്കും മകൾക്കും സഊദിയിൽ അന്ത്യ നിദ്ര. മലപ്പുറം രാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്ദുല്ല ത്തീഫിന്റെ ഭാര്യ രഹന ലത്തീഫ് (54), മകൾ ഡോ. നഹ്ല നർമിൻ (29) എന്നിവരുടെ മയ്യത്തുകളാണ് സഊദി മണ്ണിൽ അന്ത്യ നിദ്രയായത്.

ത്വാഇഫ് റിയാദ് എക്സ‌്പ്രസ് ഹൈവേയിൽ “ദിലം’ എന്ന സ്ഥ ലത്ത് ജൂലൈ 5ന് രാത്രിയായി രുന്നു അപകടം. കാറ്റിൽ പറ ന്നുവന്ന പ്ലാസ്റ്റിക് ബാഗിൻ്റെ ക ഷ്ണങ്ങൾ വാഹനത്തിൻ്റെ മുൻഗ്ലാസിൽ പതിച്ച് ഡ്രൈവ റുടെ കാഴ്ച‌ മറച്ചതോടെ നിയ ന്ത്രണം വിട്ട കാർ പലതവണ മറിഞ്ഞാണ് അപകടം.

അബ്ദുല്ലത്തീഫിന്റെ രണ്ടാമത്തെ മകൾ ഡോ. ഈമാൻ അബ്ദുല്ലത്തീഫ് ആണ് വാഹനം ഓടിച്ചിരുന്നത്. മുൻസീറ്റിലിരുന്ന ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. എയർബാഗ് സംരക്ഷണം  ഒരുക്കിയതിനാൽ വലിയ പരിക്കുകളില്ലാതെ ഇരുവരും രക്ഷപ്പെട്ടു. എന്നാൽ സീറ്റ് ബെൽറ്റ് ധരിക്കാതെ പിൻസീറ്റി ലിരുന്ന രഹനയും മൂത്തമകൾ ഡോ. നഹ്ലയും അപകടസ്ഥലത്തു മരിച്ചു. പിൻസീറ്റിലുണ്ടായിരുന്ന ഇളയ മകൾ മെസ്‌ന അബ്ദുല്ലത്തീഫും മരിച്ച ഡോ. നഹ്ല നർമിൻ്റെ മകൾ മൂന്ന് വയസ്സുള്ള ഹഫ്‌സ അസ്ഹറിനും പരിക്കേറ്റു. പരിക്കേറ്റ എല്ലാവരും സുഖം പ്രാപിച്ചതോടെ ആശുപത്രി വിട്ടു.

ശ്രീഹരിക്കോട്ടയിലെ ഐഎ സ്ആർഒ മുൻ സയന്റിസ്റ്റായ അബുല്ലത്തീഫ് 25 വർഷമായി ഖത്തർ പെട്രോളിയം റിസർച്ച് വിങ്ങിൽ ഉദ്യോഗസ്ഥനാണ്. ഇളയ മകൾ മെസ്‌ന സഊദിയിലെ യൂണിവേഴ്‌സിറ്റിയിൽ എംബി ബിഎസ് അഡ്മിഷൻ നേടിയ തിനെത്തുടർന്ന് പ്രവേശന നടപടികൾക്കാണ് ഇവർ ഖത്തറിൽ നിന്നു സ്വന്തം വാഹനത്തിലെത്തിയത്. പ്രവേശന നടപടികൾ പൂർത്തിയാക്കി, കുടുംബസമേതം ഉംറയും നിർവഹിച്ച് ഖത്തറിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം. ഈ മാസം 15ന് ഇവർ കേരളത്തിലേക്ക് അവധിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു.

ഖബറടക്കത്തിൽ പങ്കെടുക്കാൻ കേരളത്തിലെയും ഖത്തറിലെയും ബന്ധുക്കളും സുഹൃത്തുക്കളും ത്വായിഫിലെത്തിയിരുന്നു. ദമ്മാമിലെയും ത്വാഇഫിലെയും സാമൂഹിക പ്രവർത്തകർ, കെ.എം.സി.സി ഭാരവാഹികൾ, ജിദ്ദ കോൺസുലേറ്റ് കമ്യൂണിറ്റി വളൻ്റിയർ മുഹമ്മദ് സാലിഹ് എന്നിവർ നിയമനടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article