ന്യൂഡൽഹി: സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനൊരുങ്ങി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ഡിസംബറിൽ പാർടി നേതാക്കൾക്കൊപ്പം ബംഗ്ലാദേശിലെത്തി കീഴടങ്ങാനാണ് പദ്ധതിയിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വധശിക്ഷയടക്കമുള്ള കോടതി വിധികളാണ് ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയ്ക്ക് നേരിടേണ്ടി വരുന്നത്. ‘ഞാൻ രാജ്യത്ത് തിരിച്ചെത്തുമ്പോൾ അവരെന്നെ അറസ്റ്റ് ചെയ്തേക്കാം, വധശിക്ഷ നടപ്പാക്കുകയും ചെയ്തേക്കും. പക്ഷേ എനിക്ക് പോകണം’, ഷെയ്ഖ് ഹസീന പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തന്റെ പാർടി നേതാക്കളും പ്രവർത്തകരും വലിയ അടിച്ചമർത്തലുകൾ നേരിട്ടിട്ടുണ്ടെന്നും മരിക്കുകയാണെങ്കിൽ സ്വന്തം മണ്ണിൽ കിടന്നുതന്നെ മരിക്കണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
2024ലാണ് വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിട്ടുപോകേണ്ടി വന്നത്. ഇരുപത് വർഷം ഭരണത്തിലിരുന്നതിന് ശേഷമാണ് നാടുവിടേണ്ടി വന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
