കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം

News Desk
1 Min Read

താമരശ്ശേരി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം. ബൈക്ക് യാത്രികനായ വയനാട് നടവയൽ സ്വദേശി അരുൺ മരിച്ചത്. ദേശീയപാത 766 കോഴിക്കോട്-കൊല്ല​ഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്ത് രാവിലെ ഒൻപതുമണിയോടെയായിരുന്നു അപകടം നടന്നത്.

നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു അരുൺ. അപകടത്തിൽ നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് ​ഗുരുതര പരിക്കേറ്റു. മനുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കത്ത് കമ്പനിയുടെ യോഗത്തിൽ പങ്കെടുക്കുവാൻ ഇതേ കമ്പനിയിലെ ജീവനക്കാരനായ മനു പോളിനൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.

വയനാടു ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ: സോണിയ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. സഹോദരൻ ആൻലിൻ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article