മൂന്ന് വർഷത്തിന് ശേഷം’എക്‌സിൽ’ തിരിച്ചെത്തി സുക്കർബർഗ്; പരിഹസിച്ച് ഇലോൺ മസ്‌ക്

News Desk
1 Min Read

വാഷിങ്ടൺ സിറ്റി: മൂന്ന് വർഷത്തിനുശേഷം എക്സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്. തൻ്റെ പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലായ ‘മ്യൂസ് സ്പാർക്ക് 1.1’ പ്രഖ്യാപിച്ചുകൊണ്ടാണ് സുക്കർബർഗ് എക്സിലേക്ക് തിരിച്ചുവരവ് നടത്തിയത്. സുക്കർബർഗിൻ്റെ ഈ മടങ്ങിവരവ് കൃത്യമായ പ്ലാനിങ്ങോടെയുള്ള മാർക്കറ്റിങ് തന്ത്രമെന്ന തരത്തിൽ വിദഗ്ധർ വിലയിരുത്തുന്നതായി റിപ്പോർട്ടുണ്ട്.

സുക്കർബർഗിൻ്റെ തിരിച്ചുവരവിനെ പരിഹസിച്ച് കൊണ്ട് ഇലോൺ മസ്ക് തൻ്റെ എക്സ് അക്കൗണ്ടിൽ ഒരു ട്വീറ്റ് പങ്കുവയ്ക്കുകയും ചെയ്തു.

ഉൽപ്പന്ന പ്രഖ്യാപനങ്ങൾക്ക് എക്സ് ഒരു മികച്ച പ്ലാറ്റ്‌ഫോമാണ്. പ്രത്യേകിച്ചും ഒരു കമ്പനിയുടെ സിഇഒ നേരിട്ട് പ്രഖ്യാപിക്കുമ്പോൾ, സാധാരണ പ്രസ് റിലീസുകളേക്കാൾ ഇത്തരം അറിയിപ്പുകൾ പൊതുജനങ്ങൾ കൂടുതൽ താൽപ്പര്യത്തോടെ നോക്കികാണും.

മാർക്ക് സക്കർബർഗിൻ്റെ ഈ പോസ്റ്റിന് ഇതിനകം തന്നെ യാതൊരു പരസ്യച്ചെലവും ഇല്ലാതെ 1.2 കോടിയിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്! – എന്നാണ് ഇലോൺ മസ്കിൻ്റെ പ്രതികരണം.

അലക്‌സാണ്ടർ വാങ് നയിക്കുന്ന മെറ്റയുടെ സൂപ്പർ ഇൻ്റലിജൻസ് ലാബ്‌സ് (എംഎസ്എൽ) ആണ് മ്യൂസ് സ്പാർക്ക് 1.1 വികസിപ്പിച്ചെടുത്തത്. ഒന്നിലധികം ജോലികൾ സ്വന്തമായി ചെയ്യാൻ കഴിയുന്ന എഐ ഏജൻ്റുമാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനാൽ, കോഡിങ്ങിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഈ മോഡലിന് പരിശീലനം നൽകിയിട്ടുണ്ടെന്ന് വാങ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article