തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞുവീണു മരിച്ചു. നെയ്യാറ്റിൻകര കരക്കൂട്ടപ്പന സ്വദേശി രാജേഷ് കുമാർ ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന ഉണ്ടെന്ന് അറിയിച്ചിട്ടും രാജേഷിനെ ക്യൂവിൽ നിർത്തിയെന്നും പരാതിയിൽ പറയുന്നു.
വൈകീട്ട് ഏഴ് മണിയോടെയാണ് രാജേഷ് ആശുപത്രിയിൽ എത്തിയത്. നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും അധികൃതർ ആരും ശ്രദ്ധിച്ചില്ല. രാജേഷിൻ്റെ മരണത്തെ തുടർന്ന് ആശുപത്രിയിൽ നിരവധി പേർ പ്രതിഷേധിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
