കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു,

malayalampress
1 Min Read

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. അടച്ചിട്ട ഒരു ട്രെയിൻ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. യാത്രക്കാർ പ്ലാറ്റ്‌ഫോമിലില്ലാത്തത് വൻ ദുരന്തം ഒഴിവായി. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.

രണ്ടാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടം. മൂന്നാം ട്രാക്കിലാണ് കെട്ടിടം വീണത്. ആളപായമില്ല. കെട്ടിടം മൂന്നാം ട്രാക്കിലേക്ക് ഇടിഞ്ഞുവീണു.

ക്ലോക്ക് ടവറിന്റെ ശോചനീയവാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. പഴയ കെട്ടിടമാണ് തകർന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ക്ളോക്ക് ടവറാണ് അടർന്ന് വീണത്. ബലക്ഷയമുണ്ടെന്ന് നേരത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

പൊളിച്ച് മാറ്റാൻ തീരുമാനിച്ച ക്ളോക്ക് ടവറാണ് തകർന്നുവീണത്. പ്ലാറ്റഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ സൈഡിലേക്ക് ആണ് കെട്ടിടം വീണത്. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article