ഈന്തപ്പഴങ്ങളുടെ നഗരിയിൽ ആവേശമായി ‘വിജയ് ദംദം ബിരിയാണി റോഡ്​ ഷോ’ സമാപിച്ചു

News Desk
2 Min Read

ബുറൈദ: അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനവും ഈന്തപ്പഴങ്ങളുടെ നഗരിയുമായ ബുറൈദയിൽ ആവേശപ്പെരുക്കമായി ‘വിജയ് ദംദം ബിരിയാണി രുചിമേളം അരങ്ങേറി. സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ആവേശത്തിലാഴ്ത്തിയ രാജ്യത്തെ ഏറ്റവും വലിയ ബിരിയാണി കുക്കറി ഷോയായ ‘വിജയ് ദം ദം ബിരിയാണി റോഡ് ഷോ’ക്കാണ് ബുറൈദയിൽ സമാപനമായത്.

ബുറൈദ സിറ്റി ഫ്ലവർ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച ‘വിജയ് ദം ദം ബിരിയാണി കോൺടെസ്​റ്റ്​’ റോഡ്​ ഷോയിൽ പാചക പ്രിയരും ഭക്ഷണ കുതുകികളുമായ വൻ ജനാവലി അണിനിരന്നു. നഗരത്തിന് തികച്ചും വേറിട്ടൊരു അനുഭവമായി മാറി ഈ പരിപാടി. കുടുംബ പാരമ്പര്യത്തി​െൻറ മഹിമയും രുചിയുടെ നവരസങ്ങൾ തേടിയുള്ള അന്വേഷണവും സ്വന്തം പരീക്ഷണങ്ങളും സമഞ്ചസമമായി സമ്മേളിച്ച ബിരിയാണികളും ഭക്ഷ്യവിഭവങ്ങളുമാണ് മത്സരത്തിൽ ആകർഷകമായി പ്രദർശിപ്പിച്ചത്.

ഇതോടെ പാചകം ഒരു കലയും പ്രതിഭാധനരുടെ ഒത്തുചേരലുമായി മാറി. സൗദിയിലെ പ്രശസ്തമായ അൽ ഹൊഖൈർ ഗ്രൂപ്പിലെ ചീഫ് ഷെഫ് ടി.കെ. മഷ്ഹൂദ്, മാരിയറ്റ് ഇൻറർനാഷനൽ ഹോട്ടൽ ഷെഫ് ഫാസിൽ എന്നിവരാണ് രുചിലോകത്തെ മിടുക്കരെ നിർണയിച്ചത്. മികച്ച രുചിവൈവിധ്യങ്ങളിൽ നിന്ന് യഥാർത്ഥ വിജയികളെ കണ്ടെത്തുക തീവ്രമായ യത്നമായിരുന്നുവെന്ന് വിധികർത്താക്കൾ പറഞ്ഞു. ജനപ്രിയ അവതാരകൻ സജിൻ നിഷാൻ റോഡ് ഷോയുടെ പൊലിമയേറ്റി.

ബിരിയാണി രാജ, ബിരിയാണി ദം സ്​റ്റാർ എന്നീ വിഭാഗങ്ങളിലായി സൈനുദ്ദീൻ, ടെൻസൺ ജോസഫ്, രഞ്ജിത് ബാബു, നിലോഫർ യാസ്മിൻ, റഹ്​മത്ത്​, നൈജി രാജൻ, സുരയ്യ അലി, രഹന പത്തറ, സിഹാൻ ശംസുദ്ദീൻ, നജ്മ പുന്നവേലി എന്നിവർ മത്സരരംഗത്തുണ്ടായിരുന്നു. കടുത്ത മത്സരത്തിനൊടുവിൽ സൈനുദ്ദീൻ ‘ബിരിയാണി രാജ’യായി തെരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി ദം സ്​റ്റാർ വിഭാഗത്തിൽ ഹൈദരാബാദ് സ്വദേശിനി സിഹാൻ ശംസുദ്ദീൻ ഒന്നാം സ്ഥാനവും മലയാളി റഹ്​മത്ത്​ രണ്ടാം സ്ഥാനവും നേടി.

കേവലമൊരു പാചക മത്സരമെന്നതിനപ്പുറം, പ്രവാസികൾക്ക് കുടുംബസമേതം ഒത്തുചേരാനും ആഘോഷിക്കാനുമുള്ള വലിയൊരു സാംസ്കാരിക-സൗഹൃദ സായാഹ്നത്തിനാണ് ബുറൈദ സാക്ഷ്യം വഹിച്ചത്. ഗായകരായ അക്ഷയ്​ സുധീർ, അഞ്​ജലി സുധീർ, സുധീർ ബുറൈദ, ഷഹന എന്നിവർ വേദിയിൽ സംഗീതവിരുന്ന് ഒരുക്കിയപ്പോൾ, കടുത്ത വേനൽച്ചൂടിലും അത് ബുറൈദയിലെ പ്രവാസി കുടുംബങ്ങൾക്ക് ഒരു കുളിർമഴയായി മാറി.
വിജയ്​ മസാല ബുറൈദ ബ്രാഞ്ച്​ മാനേജർ സഞ്ചു ജോർജ്​, മാർക്കറ്റിങ്​ മാനേജർ അലി, സിറ്റി ഫ്ലവർ ബുറൈദ സ്​റ്റോർ മാനേജർ ഹൈദർ, മാർക്കറ്റിങ്​ മാനേജർ നൗഷാദ്​, ഫ്രണ്ടി മൊബൈൽസ്​ മാർക്കറ്റിങ്​ മാനേജർ ലുക്​മാൻ, ഗൾഫ്​ മാധ്യമം ​റസിഡൻറ്​ മാ​നേജർ സലീം മാഹി, മാർക്കറ്റിങ്​ മാ​േനജർ അബ്​ദുൽ നിഹാൽ, മാർക്കറ്റിങ്​ എക്​സിക്യുട്ടീവ്​ മുനീർ എല്ലുവിള എന്നിവർ ചടങ്ങിന്​ നേതൃത്വം നൽകുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്​തു.

തനിമ പ്രവർത്തകരായ യഹ്​യ നൂറുദ്ദീൻ, ഹംസ എടത്തനാട്ടുകര, ഷമീർ ഷാജഹാൻ, അഫ്​സൽ, അസീസ്​, നാജിദ്​, അഹ്​ഫാൻ എന്നിവരും പരിപാടികൾക്ക്​ നേതൃത്വം നൽകാൻ രംഗത്തുണ്ടായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article