ജയ്പൂർ : രാജസ്ഥാനിൽ ആംബുലൻസും ആര്‍മി ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
രാജസ്ഥാനിലം ശ്രീഗംഗാധർ ജില്ലയിൽ ദേശീയപാത 62ൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റവരെ സൂറത്ത്ഗഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആംബുലൻസിലുണ്ടായിരുന്ന കോണി സ്വദേശികളായ മഹേന്ദ്ര കൗർ, ലക്ഷ്മി സത്നം എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഹേന്ദ്ര കൗറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിന്റെ യഥാർഥ കാരണം പരിശോധിച്ച് വരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
