ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍ പി ജി സിലിണ്ടറിന് വില കുറച്ചു. 183.50 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന് 2,951 രൂപയായി. എന്നാല്‍. ഗാര്‍ഹിക എല്‍ പി ജി വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
സിലിണ്ടര്‍ വിലയില്‍ കുറവുണ്ടായത് ഹോട്ടലുകള്‍ക്കും ചെറിയ ചായക്കടകള്‍ക്കും മറ്റും ചെറിയ തോതിലെങ്കിലും ആശ്വാസം പകരുന്നതായി. വാണിജ്യ എല്‍ പി ജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രം നീക്കിയിരുന്നു.
പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് എല്‍ പി ജി ഇറക്കുമതി തടസ്സപ്പെട്ടതോടെ മെയ് ആദ്യവാരം വാണിജ്യ സിലിണ്ടറുകള്‍ക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു. സിലിണ്ടറുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. എന്നാല്‍, ഇത് പിന്നീട് നീക്കിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
