അദാനിക്കെതിരായ കേസ് ഒഴിവാക്കില്ല; പിൻവലിക്കണമെന്ന് പറയാൻ കാരണമുണ്ടെങ്കിൽ വ്യക്തമാക്കണം: യുഎസ് കോടതി

News Desk
1 Min Read

വാഷിം​ഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിന്റെ നിർദേശമുസരിച്ച് ശതകോടീശ്വരൻ ​ഗൗതം അദാനിക്കും മറ്റ് ഏഴ് പ്രതികൾക്കുമെതിരായ ക്രിനിമൽ കേസ് പിൻവലിക്കാനാകില്ലെന്ന് യുഎസ് ഫെഡറൽ‌ ജഡ്ജി. ഇവർക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കി. വിദേശ കെെക്കൂലി കേസിലെ രാജ്യത്തെ തന്നെ വളരെ പ്രധാനപ്പെട്ട കേസ് പിൻവലിക്കണമെന്ന് പറയാന്‍ കാരണമായ വിശദീകരണം കോടതിക്ക് നൽ‌കണമെന്നും ജഡ്ജി ഗരൗഫിസ് നീതി ന്യായവകുപ്പിനോട് നിര്‍‌ദേശിച്ചു.

‘ചുരുങ്ങിയതും വിരസവും നിഗമനങ്ങൾ മാത്രം അടങ്ങിയതുമായ സർ‌ക്കാരിന്റെ പ്രസ്താവന, ഒരു തീരുമാനത്തിലെത്താൻ ആവശ്യമായ മതിയായ അടിത്തറയോ കേസ് തള്ളിക്കളയണമെന്ന സർക്കാരിന്റെ ആവശ്യത്തെക്കുറിച്ച് വിശകലനം നടത്താനുള്ള അവസരമോ കോടതിക്ക് നൽകുന്നില്ല,” വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ജഡ്ജി വ്യക്തമാക്കി Government

കേസ് തള്ളിക്കളയേണ്ടത് സംബന്ധിച്ച എന്തെങ്കിലും കൃത്യമായ വിശദീകരണമോ ആവശ്യാനുസരണമുള്ള തെളിവോ നൽ‌കാൻ യുഎസ് നീതിന്യായ വകുപ്പ് പരാജയപ്പെട്ടിരിക്കുന്നു; ജഡ്ജീ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ആവശ്യം അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിലേക്കായി, ജൂലായ് 13 നകം കേസ് പിൻവലിക്കാൻ പറഞ്ഞതിന് എണ്ണിയെണ്ണി കാരണങ്ങൾ വ്യക്തമാക്കുകയും അതനുസരിച്ച് ആധികാരികമായ തെളിവുകൾ ഓരോ കാരണത്തിനായി നിരത്തണമെന്നും പ്രോസിക്യൂട്ട‌റോട് കോടതി നിർദേശിച്ചു​.

​ഗൗതം അദാനി, സാ​​ഗർ അദാനി മറ്റ് അഞ്ച് പേർക്കതിരായ കേസ് പിൻവലിക്കാനാണ് അപ്രതീക്ഷിതമായി ട്രംപ് ഭരണകൂടം നിർദേശിച്ചത്. എന്നാൽ ജഡ്ജിയുടെ നിർദേശത്തോടെ യുഎസ് സാമൂഹ്യ നീതി വകുപ്പും വെട്ടിലായിരിക്കുകയാണ്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article