പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിൽ വൈരാഗ്യം; കൗമാരക്കാരനെ തല്ലിക്കൊന്ന് 51-കാരൻ, അറസ്റ്റ്

News Desk
1 Min Read

ലൂസിയാന: പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത 15 വയസുകാരനെ തല്ലിക്കൊന്ന കേസിൽ 51-കാരൻ ലൂസിയാനയിൽ അറസ്റ്റിലായി. മോറിസ് പാംസ് എന്നയാളെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജൂൺ 6 മുതൽ കാണാതായ ജാഡെറിയസ് മിന്നിവെതർ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. എന്നാൽ കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

16 വയസുകാരിയായ പെൺകുട്ടിയോട് മോറിസ് പാംസ് മോശമായി പെരുമാറിയ രീതിയെ മിന്നിവെതർ ചോദ്യം ചെയ്തതാണ് തർക്കത്തിലും ഒടുവിൽ ദാരുണമായ കൊലപാതകത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും പ്രതിയുടെ ട്രക്കിൽ നിന്നും പൊലീസ് രക്തക്കറകൾ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം സ്വന്തം വാഹനത്തിൽ കടത്തിക്കൊണ്ടുപോയി എവിടെയോ ഒളിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി നിലവിൽ ജയിലിലടച്ചിരിക്കുകയാണ്. മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് മോറിസ് പാംസ് എന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി പ്രദേശത്ത് പൊലീസ് വിപുലമായ തിരച്ചിൽ നടത്തിവരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article