ജൂലൈ 15നുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യൂ……അധിക ബാഗേജ് ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

News Desk
0 Min Read

മസ്‌കത്ത്: യാത്രക്കാര്‍ക്കായി അധിക ബാഗേജ് ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 30 കിലോ ബാഗേജിനൊപ്പം അഞ്ച് കിലോ അധികമായി കൊണ്ടുപോകുന്നതിന് വെറും ഒരു ഒമാനി റിയാല്‍ അധികം നല്‍കിയാല്‍ മതി.

ജൂലൈ 15നുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ പ്രയോജനപ്പെടുക. ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള കാലയളവ് ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 15 വരെയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി. 

ഓഫറിന്റെ നിബന്ധനകളും ബാധകമായ റൂട്ടുകളും അറിയുന്നതിന് യാത്രക്കാര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക ബുക്കിങ് സംവിധാനങ്ങളിലൂടെ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന് കമ്പനി അധികൃതര്‍ നിര്‍ദേശിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article