ആകാശത്ത് വലിയ ഭീതി പരത്തി മലയാളി; വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു, മലയാളി യുവാവിനെ കീഴ്‌പ്പെടുത്തി സഹയാത്രികര്‍

malayalampress
1 Min Read
  • വിമാനം തകര്‍ന്നുവീഴാവുന്ന തരത്തിലുള്ള വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെ, ഭയന്നുപോയ സഹയാത്രികര്‍ ഒന്നിച്ച് ചേര്‍ന്ന് യുവാവിനെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത്

കൊച്ചി: ആകാശത്തുവച്ച് വിമാനത്തിന്റെ അടിയന്തര വാതില്‍ (Emergency Door) തുറക്കാന്‍ ശ്രമിച്ച് മലയാളി യുവാവിന്റെ പരാക്രമം. കോലാലംപൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുകയായിരുന്ന വിമാനത്തിലാണ് വന്‍ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുന്ന സംഭവമുണ്ടായത്. പാലക്കാട് സ്വദേശിയായ ജംഷീറാണ് വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വിമാനത്തിന്റെ എമര്‍ജന്‍സി വിന്‍ഡോ സൈഡിലിരുന്ന ജംഷീര്‍, പെട്ടെന്ന് എമര്‍ജന്‍സി പാനലിലെ വിന്‍ഡോപാനലിന്റെ ഒരു പാളി അടിച്ചു പൊട്ടിക്കുകയും തുടര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ ഏകദേശം അരമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ നാടകീയ സംഭവങ്ങള്‍. വിമാനം തകര്‍ന്നുവീഴാവുന്ന തരത്തിലുള്ള വലിയ അപകടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെ, ഭയന്നുപോയ സഹയാത്രികര്‍ ഒന്നിച്ച് ചേര്‍ന്ന് യുവാവിനെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.

വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ സഹയാത്രികര്‍ യുവാവിനെ സിഐഎസ്എഫിന് കൈമാറി. തുടര്‍ന്ന് സിഐഎസ്എഫ് ഇയാളെ നെടുമ്പാശ്ശേരി പൊലിസിന് കൈമാറുകയും ചെയ്തു. യുവാവ് ഇത്തരത്തില്‍ പെരുമാറാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പൊലിസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article