നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം; മരണം രണ്ടായി, ഏഴ് പേർക്ക് പരിക്ക്

News Desk
1 Min Read

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് മരണം. മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട്. പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചവരിൽ ഒരാൾ. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. കുറ്റിപ്പുറം – തൃശൂർ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോ, ബൈക്ക് ഉൾപ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു.

മാരുതി എക്കോ വാഹനത്തിലാണ് വിദ്യാർഥിനി സഞ്ചരിച്ചിരുന്നത്. ഈ വണ്ടിയിൽ എട്ടുപേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികനായ ജോബിക്കും ഗുരുതര പരിക്കുണ്ട്. ഇയാളെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലും ഒരാൾ ചികിത്സയിൽ ഉണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article