യൂട്യൂബർ തൊപ്പിക്കും സംഘത്തിനുമെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്; സമൂഹ മാധ്യമ പോസ്റ്റുകൾ പരിശോധിച്ചു തുടങ്ങി

News Desk
1 Min Read

കൊച്ചി: യൂട്യൂബർ തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് കളമശേരി പൊലീസ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ പരിശോധിച്ച് തുടങ്ങിയെന്നാണ് വിവരം. കളമശേരി സ്റ്റേഷൻ പരിധിയിലായിരുന്നു തൊപ്പിയുടെയും സംഘത്തിന്റെയും താമസം.

പോക്സോ, ലഹരി മരുന്ന് ഉപയോഗം, അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്. തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണം ഊർജിതമാക്കിയത്.

അഭിഭാഷകനായ ശ്രീജിത്ത്‌ പെരുമനയാണ് നിഹാദിനും സംഘത്തിനുമെതിരെ പരാതി നൽകിയത്. സമൂ​ഹ മാധ്യമങ്ങളിലൂടെയും തൊപ്പിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദർശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതും, ക്രിമിനൽ കുറ്റങ്ങൾ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article