റിയാദിൽ മലപ്പുറം സ്വദേശിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

malayalampress
1 Min Read

റിയാദ്: സഊദി തലസ്ഥാനമായ റിയാദിൽ മലപ്പുറം സ്വദേശി മരിച്ചു. പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി ഷിന്റോചാക്കോയാണ് മരിച്ചത്. വാഹനത്തിൽ വെച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാൽപത് വയസായിരുന്നു. വിജയ് മസാല കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ചാക്കോ, മാതാവ്: മേരിക്കുട്ടി, ഭാര്യ: നീനു വർഗീസ്, മകൾ: മരിയ ഷിന്റോ

ഇന്നലെ വൈകീട്ട് ഷിന്റോയോ ഫോണിൽ ബന്ധപെടാൻ കഴിയാതെ വരുകയും, താമസ സ്ഥലത്ത് ഏറെ വൈകിയിട്ടും എത്താത്തിനെ തുടർന്ന് സുഹൃത്തുക്കളും കമ്പനി പ്രതിനിധികളും തിരച്ചിൽ നടത്തിയതിനിടെയാണ് കമ്പനി വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണതിനിടെ ബത്തയിൽ നിർത്തിയിട്ട കമ്പനിയുടെ വാഹനത്തിൽ കാണുകയും റെഡ് ക്രെസന്റിനെ ബന്ധപ്പെട്ടതിനെ തുടർന്ന് അവരെത്തി പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ശേഷം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശുമൈഷി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

സഊദി കെഎംസിസി സെക്രട്രിയേറ്റ് അംഗം കെകെ കോയാമു ഹാജിയെ കമ്പനി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ ഭാരവാഹികളായ നസീർ കണ്ണീരി,ഹാഷിം തോട്ടത്തിൽ,ജാഫർ വീമ്പൂർ,അബ്ദുറഹ്മാൻ ചേലേമ്പ്ര കമ്പനി പ്രതിനിധികളായ അക്ഷയ്, സന്തോഷ് എന്നിവർ രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article