മയ്യിൽ: കുറ്റ്യാട്ടൂർ പാവന്നൂർ കടവ് പള്ളിക്ക് സമീപം റോഡരികിൽ നിന്ന കുടുംബത്തിന്റെ ഇടയിലേയ്ക്ക് മിനി ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലുവയസുകാരിക്ക് ദാരുണാന്ത്യം. പാവന്നൂർ കടവ് എടത്തിലേക്കണ്ടി പി കെ സാജിദിൻ്റെയും എ കെ മൈമൂനത്തിൻ്റെയും മകൾ തഷ്രീഫ (4) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.20 ഓടെയാണ് അപകടം നടന്നത്.
ചൂളിയാടിൽ നിന്നും സ്കൂട്ടറിൽ വന്ന സാജിദും കുടുംബവും റോഡരിൽ വാഹനം നിർത്തി ബന്ധുവിനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെ മയ്യിൽ ഭാഗത്ത് നിന്നും വന്ന മിനിലോറി സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ തഷ്രീഫ, സാജിദ്, മൈമൂനത്ത് എന്നിവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തഷ്രീഫ മരണപ്പെട്ടു.
സാജിദും ഭാര്യ മൈമൂനത്തും ഗുരുതര പരിക്കോടെ ചികിത്സയിലാണ്. തഷ്രീഫയുടെ മൃതദേഹം പാവന്നൂർക്കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. സഹോദരങ്ങൾ: തമീം, തഫ്ഹീം. പാവന്നൂർ എഎൽപി സ്കൂളിൽ എൽകെജി വിദ്യാർഥിയായി തഷ്റീഫയെ ചേർത്തിരുന്നു. സ്കൂളിൽ പോകാനിരിക്കെയായിരുന്നു അപകടം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
