‘കോൺഗ്രസിന് 30 വർഷത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ല’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മോദിയും അമിത് ഷായും

News Desk
1 Min Read

ന്യൂഡൽഹി: രാഹുൽഗാന്ധിക്കോ കോൺഗ്രസിനോ വരുന്ന 30 വർഷത്തേക്ക് അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോടിക്കണക്കിന് ബി.ജെ.പി. പ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനങ്ങൾക്കിടയിലാണുള്ളത്. ആവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതു പരിഹരിക്കാനാണ് ശ്രമിക്കുന്നത്.

കോൺഗ്രസിനും രാഹുൽഗാന്ധിക്കും തിരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ അവർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കണം. അല്ലെങ്കിൽ കോൺഗ്രസ് രാഷ്ടീയ മണ്ഡലത്തിൽനിന്ന് അപ്രത്യക്ഷമാകും -അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 8, 941 കോടിയുടെ യമുന പുനരുജ്ജീവന പദ്ധതികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അമിത് ഷാ.

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിപക്ഷപ്രക്ഷോഭത്തെ പരിഹസിച്ചും കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും രൂക്ഷമായി വിമർശിച്ചുമായിരുന്നു അമിത് ഷായുടെ വാക്കുകൾ. പ്രക്ഷോഭംകൊണ്ട് ഒരു നേട്ടവും കിട്ടാൻ പോകുന്നില്ല. വരുന്ന 30 വർഷവും ബി.ജെ.പി. അധികാരത്തിൽ തുടരും.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെ സംഘടിപ്പിച്ചാണ് കോൺഗ്രസ് ഡൽഹിയിൽ സമരം നടത്തുന്നത്. ഇതുകൊണ്ടൊന്നും ബി.ജെ.പി.ക്ക് ലഭിച്ച ജനവിധി ഇല്ലാതാക്കാൻ കഴിയില്ല -അമിത് ഷാ പറഞ്ഞു.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!