കേക്കുമായെത്തിയ കൂട്ടുകാർ കേട്ടത് ആഷ്‍ലിയുടെ മരണവാർത്ത; കൃപയുടെ വിയോഗം 25ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ

News Desk
1 Min Read

കോട്ടയം: പാമ്പാടി ബിഎംഎം സ്കൂളിലെ പഠനകാലം മുതൽ ഉറ്റസുഹൃത്തുക്കളായിരുന്നു കൃപയും ആഷ്‌ലിയും. പഠനത്തിൽ ഇരുവരും മികവ് പുലർത്തിയിരുന്നു. അവധിക്കു നാട്ടിലെത്തിയാൽ ആഷ്‌ലിയെക്കാണാനാണ് കൃപ ആദ്യമെത്തുന്നത്. ഇന്നലെ മറ്റൊരു സുഹൃത്തിനെ കാണാൻ പോകുന്ന യാത്രയാണ് ഇരുവരുടെയും അന്ത്യയാത്രയായി മാറിയത്.

കാറുമായാണ് ആഷ്‍ലിയുടെ വീട്ടിൽ കൃപ എത്തിയത്. തുടർന്നുള്ള യാത്ര ഇരുവരും സ്കൂട്ടറിലാക്കി. വീതി കുറഞ്ഞ റോഡിൽ, മുന്നിൽ പോയ കാർ പെട്ടെന്ന് വേഗം കുറച്ചപ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നെന്നു പിന്നാലെ വന്ന വാഹനത്തിലെ ഡാഷ് ക്യാം വിഡിയോ വ്യക്തമാക്കുന്നു. സ്കൂട്ടർ മറിഞ്ഞത് ബസിന്റെ അടിയിലേക്കു വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ബസ് ദേഹത്തുകൂടി കയറിയിറങ്ങിയത് മരണകാരണമായി. അപകടംനടന്ന സ്ഥലത്ത് ഫൊറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!