തൃശൂരില്‍ ഏങ്ങണ്ടിയൂരിൽ മദ്യലഹരിയിൽ മകന്‍ തള്ളിയിട്ട അച്ഛൻ മരിച്ചു. മണപ്പാട് മോങ്ങാടി വീട്ടിൽ രാമുവാണ് (71) മരിച്ചത്. ഭിത്തിയിൽ തലയിടിച്ച് വീണായിരുന്നു മരണം. സംഭവത്തില്‍ മകൻ രാഗേഷ് പിടിയിലായി. ഒട്ടേറെ ക്രിമിനൽ കേസുകളില്‍ പ്രതി കൂടിയാണ് രാഗേഷ്.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അച്ഛനും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. അച്ഛനെ അനക്കമില്ലാതെ കണ്ടതോടെ രാഗേഷ് ബന്ധു വീട്ടിലായിരുന്ന അമ്മയെ വിവരം അറിയിക്കുകയായിരുന്നു. അമ്മ വന്നാണ് അച്ഛനെ ആശുപത്രിയിൽ എത്തിക്കുന്നത്. എങ്കിലും രക്ഷിക്കാനായില്ല.





