വിവാഹ ചടങ്ങിനിടെ പടക്കം പൊട്ടിച്ച് വരന്റെ സുഹൃത്തുക്കൾ, തടഞ്ഞ് നാട്ടുകാർ; കൂട്ടത്തല്ല്

News Desk
0 Min Read

നാദാപുരം (കോഴിക്കോട്) ∙ നാദാപുരം വരിക്കോളിയിൽ വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്. വരനൊപ്പം എത്തിയവർ ചടങ്ങിൽ പടക്കം പൊട്ടിച്ചതും ബാൻഡ് കൊട്ടിയതും വധുവിന്റെ വീട്ടുകാരും നാട്ടുകാരും തടഞ്ഞതാണ് സംഘർഷത്തിനു കാരണം. വധുവിന്റെ വീട്ടിലേക്ക് വരനും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയപ്പോഴായിരുന്നു സംഭവം.

വിവാഹം നടക്കുന്ന വീടിന്റെ സമീപത്തായി മരണം നടന്ന ഒരു വീടുണ്ടായിരുന്നു. അതിനാലാണ് വരന്റെ സുഹൃത്തുക്കളോട് പടക്കം പൊട്ടിക്കരുതെന്ന് നാട്ടുകാർ പറഞ്ഞത്. എന്നാൽ ഇത് അവഗണിച്ച് പടക്കം പൊട്ടിക്കുകയും ബാൻഡ് കൊട്ടുകയുമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!