കുവൈത്തില്‍ ഭൂചലനം: നാശനഷ്ടങ്ങളില്ല

News Desk
0 Min Read

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്കാണ് 1:27സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര ഭൂകമ്പ നിരീക്ഷണ ഏജന്‍സികള്‍ പ്രാഥമികമായി അറിയിച്ചു.

അല്‍ അഹ്മദിക്ക് സമീപം ഭൂമിക്കടിയില്‍ ഏകദേശം 55 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ കേന്ദ്രമെന്ന് കരുതന്നു. ഭൂചലത്തില്‍ ഒരിടത്തും നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ കൃത്യമായ ഉറവിടവും ആഘാതവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി അധികൃതര്‍ സീസ്മിക് ഡാറ്റകള്‍ പരിശോധിച്ചുവരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!