കൊച്ചി: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പോരാട്ടങ്ങൾക്കും വാശിയേറിയ പ്രചാരണങ്ങൾക്കും ഒടുവിൽ കേരളത്തിൻ്റെ രാഷ്ട്രീയഭാവി നിർണയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ 8 മണിയോടെ വോട്ടുകൾ എണ്ണിത്തുടങ്ങും.
രാവിലെ 8 മണിയോടെ സ്ട്രോങ് റൂം തുറക്കുന്നതോടെ വോട്ടെണ്ണൽ പ്രക്രിയയ്ക്ക് തുടക്കമാകും. ആദ്യഫല സൂചനകൾ എട്ടരയോടെ വന്നുതുടങ്ങും. മുന്നണികള്‍ നെഞ്ചിടിപ്പോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. കൂട്ടലും കിഴിക്കലുമായി പാര്‍ട്ടി ക്യാമ്പുകള്‍ അവസാന നിമിഷവും സജീവമാണ്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തെ കൂടാതെ 4 സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നാളെയാണ് നടക്കുക. അസം, പോണ്ടിച്ചേരി, തമിഴ്നാട്,ബംഗാൾ എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് നാളെ പുറത്തുവരുക.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
