“ഭാര്യയുടെ വിവാഹേതര ബന്ധം”; മാനസിക സമ്മർദം മൂലം ടെക്കി ജീവനൊടുക്കി

News Desk
1 Min Read

ഡൽഹി: ഭാര്യയുടെ വിവാഹേതര ബന്ധത്തെ തുടർന്ന് ടെക്കി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിയായ സീതാറാം റെഡ്ഢിയാണ് ജീവനൊടുക്കിയത്. ഹുസൈൻ സാഗർ തടാകത്തിൽ ചാടിയാണ് ഇയാൾ മരിച്ചത്.

ഭാര്യയുടെ ബന്ധം യുവാവിനെ മാനസികമായി തളർത്തിയെന്ന് കുടുംബം ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി യുവാവിൻ്റെ കുടുംബം പൊലീസിൽ പരാതി നൽകി. യുവാവിൻ്റെ മരണത്തിൽ രേണുകയ്ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി.

പരപുരുഷബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് കണ്ടെത്തി. രേണുകയ്ക്ക് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു. 19 പേജുള്ള കുറിപ്പിൽ ഭാര്യയുടെ ബന്ധത്തെ കുറിച്ച് പരാമർശമുണ്ട്.

തുടർന്ന് രേണുകയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.2018 ൽ വിവാഹിതരായ ദമ്പതികൾക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!