മലയാളി യുവാവിന്റെ മരണാനന്തര അവയവദാനം; മൂന്ന് പേർക്ക് പുതുജീവൻ

News Desk
1 Min Read

മസ്‌കത്ത്: മൂന്ന് പേർക്ക് പുതുജീവൻ നൽകി ഒമാനിൽ പ്രവാസി മലയാളിയുടെ മരണാനന്തര അവയവദാനം. കുണ്ടറ മാളിയേക്കൽ ടിനോ തോമസ് പണിക്കറിന്റെ (43) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. വീട്ടിനുള്ളിലെ വീഴ്ചയെ തുടർന്ന് തലയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് ടിനോ വിടവാങ്ങിയത്. മൃതദേഹം നാളെ രാവിലെ ഒമാനിൽ നിന്ന് കേരളത്തിൽ എത്തിക്കും.

ഒമാനിലെ മോഡേൺ എക്സ്ചേഞ്ച് ബർക്ക ബ്രാഞ്ച് മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവദാനത്തിന് അമ്മ എടുത്ത തീരുമാനമാണ് മൂന്ന് പേർക്കാണ് പുതുജീവൻ ലഭിക്കാൻ കാരണമായത്. 12, 16, 28 വയസ്സുള്ള മൂന്ന് പേർക്കാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്.

പിതാവ്: ജോൺ ടി. പണിക്കർ. മാതാവ്: അന്നമ്മ തോമസ്. ഭാര്യ: സ്റ്റെഫ്ന ടിനോ. മകൾ: അലിസ്സ ആൻ പണിക്കർ. ഇരട്ട സഹോദരൻ: ടിറ്റോ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
2 Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!