ഇൻസ്റ്റാഗ്രാം ഇനി വലിയ സ്ക്രീനിലും; ‘ഇൻസ്റ്റാഗ്രാം ഫോർ ടിവി’ ഉടൻ ഇന്ത്യയിലെത്തുമെന്ന് മെറ്റ

News Desk
1 Min Read

മുംബൈ: ഇൻസ്റ്റഗ്രാമിലെ റീലുകളും സ്റ്റോറികളും മറ്റ് വീഡിയോകളും ഇനി മുതൽ ടെലിവിഷൻ സ്ക്രീനിലും ആസ്വദിക്കാം. ‘ഇൻസ്റ്റഗ്രാം ഫോർ ടിവി’ എന്ന പുതിയ സേവനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മെറ്റ അറിയിച്ചു. മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ക്രിയേറ്റർ സംഗമമായ ‘ഹൗസ് ഓഫ് ഇൻസ്റ്റഗ്രാമിൽ’ വച്ചായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം.

മൊബൈൽ ഫോണുകളിൽ ഒറ്റയ്ക്ക് വീഡിയോകൾ കാണുന്നതിനെക്കാൾ, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ സ്ക്രീനിൽ ഒരുമിച്ചിരുന്ന് കാണുന്നത് കൂടുതൽ ആസ്വാദ്യകരമാണെന്ന ഉപയോഗക്താക്കളുടെ അഭിപ്രായം കണക്കിലെടുത്താണ് മെറ്റ ഈ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

മ്യൂസിലൂടെയും പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍ മെറ്റ
ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നീ ഡിവൈസുകളിലായിരിക്കും ആപ്പ് ലഭ്യമാകുക. ഒരു ടിവി ആപ്പിൽ അഞ്ച് അക്കൗണ്ടുകൾ വരെ ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ വീട്ടിലെ ഓരോ അംഗത്തിനും അവരവരുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള വീഡിയോകൾ കാണാൻ കഴിയും.

റീലുകൾ, സ്റ്റോറികൾ എന്നിവയ്ക്ക് പുറമെ വൈഡ് സ്ക്രീൻ ഫോർമാറ്റിൽ കാണാവുന്ന ഹൊറിസോണ്ടൽ റീലുകളും, പ്രൊഫൈലുകളിലെ ഫോട്ടോകളും ഇതിൽ ലഭ്യമാകും. മൊബൈലിൽ സ്ക്രോൾ ചെയ്ത് വീഡിയോകൾ മാറ്റുന്നതിന് പകരം, ടിവിയിൽ റീലുകൾ തനിയെ പ്ലേ ആകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടിവി റിമോട്ട് ഉപയോഗിച്ച് പ്ലേബാക്ക് നിയന്ത്രിക്കാനും സാധിക്കും.

ഉപയോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് ടിവി ഡിവൈസുകളിൽ ഇൻസ്റ്റാഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്ത് നിലവിലുള്ള അക്കൗണ്ട് വഴി ലോഗിൻ ചെയ്യാവുന്നതാണ്. കൂടാതെ, മൊബൈൽ ആപ്പിലെ ‘സെറ്റിംഗ്സ്’ മെനുവിലൂടെ നേരിട്ട് ടിവി എക്സ്പീരിയൻസ് തുറക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!