സി വി ധനരാജ് വധക്കേസ്; വിധി നവംബര്‍ 23ന്

News Desk
1 Min Read

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ 23ന് വിധി പറയും. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.കലണ്ടർ കാണുക

2016 ജൂലൈ 11ന് രാത്രിയാണ് പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് വീടിനു മുന്നില്‍വച്ച് ധനരാജിനെ ആക്രമിച്ചത്. കേസില്‍ 20 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് പ്രതികളായുള്ളത്. കേസിലെ 12ാം പ്രതി ചൂരക്കാട് ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു.

സി വി ധനരാജിന്റെ ഭാര്യ സജിനി സിപിഎം കാരന്താട് പടിഞ്ഞാറ് ബ്രാഞ്ചംഗവും രാമന്തളി പഞ്ചായത്ത് അംഗവുമാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!