റഷ്യയില്‍ നിന്നും ഇറാനിലേക്ക് ഗ്യാസ് പൈപ്പ് ലൈന്‍; നിബന്ധനകള്‍ പാലിക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്നും ഇറാന്‍

News Desk
1 Min Read

.മോസ്‌കോ: റഷ്യയില്‍ നിന്ന് ഇറാനിലേക്ക് ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മിക്കാനൊരുങ്ങി ഇരു രാജ്യങ്ങളും. ഇറാന്റെ ആഭ്യന്തര ഗ്യാസ് ക്ഷാമം പരിഹരിക്കാനും റഷ്യയുടെ ഗ്യാസ് ഇറാന്റെ അയല്‍രാജ്യങ്ങളിലേക്ക് വില്‍ക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്‌സെന്‍ റെസായിയും ക്രെംലിനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇറാന്‍ പരമോന്നത നേതാവിന്റെ സന്ദേശം റെസായി പുടിന് കൈമാറി.

അമേരിക്കയുമായുള്ള സംഘര്‍ഷാവസ്ഥ, പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങള്‍, ഹോര്‍മുസ് കടലിടുക്കിലെ ഭാവി പദ്ധതി, ഇറാനുമേലുള്ള ഉപരോധങ്ങള്‍, ആണവ പരിപാടി തുടങ്ങിയവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

അമേരിക്കയ്ക്ക് മുന്നില്‍ ഒരുകാരണവശാലും കീഴടങ്ങില്ലെന്നും തങ്ങള്‍ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകള്‍ പൂര്‍ണമായി നടപ്പിലാക്കാതെ അമേരിക്കയുമായി ചര്‍ച്ച നടത്തുകയോ ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ഇല്ലെന്നും ഇറാന്‍ വ്യക്തമാക്കി.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!