രണ്ടാം വിവാഹം കഴിഞ്ഞു: പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയിൽ

News Desk
1 Min Read

തിരുവനന്തപുരം: രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ യുവതിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചോട് പൈപ്പിന്‍മൂടിനു സമീപം തണല്‍ എന്ന വീട്ടില്‍ ജിഷ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് ജിഷയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജിഷയുടെ ആദ്യ ഭര്‍ത്താവായ ശരത്ത് ഒന്നരവര്‍ഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തില്‍ എട്ടും അഞ്ചും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. കുട്ടികളുമായി ജിഷ ഈ വീട്ടില്‍ തന്നെയാണ് താമസിച്ചു വന്നിരുന്നത്.

പതിനൊന്ന് ദിവസം മുമ്പാണ് വര്‍ക്കല സ്വദേശിയായ അജി നടേശനെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ജിഷയുടെ വീട്ടുകാര്‍ ആരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. 

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലുണ്ടായ ജിഷയുടെ മരണത്തില്‍ ദുരൂഹത ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വര്‍ക്കല പൊലീസ് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!