ത്വയിഫിലേക്ക് ഹൂതി ആക്രമണം: പ്രതിരോധിച്ചതായി സഊദി സഖ്യസേന

News Desk
0 Min Read

റിയാദ് : ഹൂത്തി മിലിഷ്യ താഇഫിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പ്രസ്‌താവിച്ചു.

അതേ സമയം ജിദ്ദയിലും യാമ്പുവിലും മുന്നറിയിപ്പ് നൽകിയ അപകടം ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും, പ്രാഥമികമായി തുറന്ന സ്ഥലങ്ങൾ, ഗ്ലാസുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും, മുന്നറിയിപ്പ് കാലയളവിൽ ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കരുതെന്നും സിവിൽ ഡിഫൻസ് പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!