ബലോൻ ദ് ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടിയാസ് മികച്ച വനിത താരം

News Desk
2 Min Read

ലണ്ടൻ: കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ഇംഗ്ലിഷ് താരം ഹാരി കെയ്ൻ സ്വന്തമാക്കി. 2001 ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലിഷ് ഫുട്ബോളർ‍ ബലോൻ ദ് ഓർ വിജയിക്കുന്നത്.

2025–26 സീസണിൽ ജർമൻ ക്ലബ്ബ് ബയൺ മ്യൂണിക്കിനൊപ്പം രണ്ട് കിരീടങ്ങൾ വിജയിച്ച കെയ്ൻ, ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്തെത്തിച്ചിരുന്നു. സ്പാനിഷ് താരം അലക്സിയ പ്യുട്ടിയാസ് മികച്ച വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു. ബാർസിനോയിലെയും സ്പാനിഷ് ടീമിലെയും പ്രകടനമാണ് അലക്സിയ പ്യുട്ടിയാസിനെ മികച്ച വനിത താരമായി തിരഞ്ഞെടുക്കാൻ അർഹയാക്കിയത്.

മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്പെയിനിന്റെ ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരത്തിന് തുടർച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ ലമീൻ യമാൽ അർഹനായത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്പെയിനിന്റെ തന്നെ വിക്കി ലോപ്പസ് വിജയിച്ചു. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി.

സ്പാനിഷ് ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയി ഡെ ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്ബോൾ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച വനിത ഫുട്ബോൾ പരിശീലകനായി സ്പാനിഷ് പ്രഫഷനൽ ഫുട്ബോൾ പരിശീലകൻ പെരെ റോമിയു അർഹനായി. സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമോൻ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. സ്‌പെയിൻ വനിത ഫുട്ബോൾ ടീമിലെ ഗോൾകീപ്പർ കാറ്റലീന ടോമസ് കാറ്റ കോൾ ലച്ചിനെ മികച്ച വനിത ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു

മികച്ച ക്ലബിനുള്ള പുരസ്കാരം പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി വീണ്ടും സ്വന്തമാക്കിയപ്പോൾ വനിത വിഭാഗത്തിൽ ബാർസിലോന അർഹരായി. ഇംഗ്ലിഷ് താരം ഹാരി കെയ്ൻ മികച്ച പുരുഷ സ്ട്രൈക്കറായും മെക്സിക്കൻ ഫുട്ബോൾ കളിക്കാരിയായ വെറോണിക്ക ചാർലിൻ കോറലിനെ വനിത സ്ട്രൈക്കറായും തിരഞ്ഞെടുത്തു.

ലണ്ടനിൽ ഇന്ത്യൻ സമയം പുലർച്ചെയാണ് പുരസ്‌കാരദാനച്ചടങ്ങ് നടന്നത്. ഇതാദ്യമായിട്ടാണ് ബലോൻ ദ് ഓർപുരസ്‌കാരദാനച്ചടങ്ങ് ലണ്ടനിൽ വച്ച് നടക്കുന്നത്. പുരുഷ-വനിതാ വിഭാഗങ്ങളിൽ മികച്ച ഫുട്‌ബോൾ താരങ്ങൾക്കും പരിശീലകർക്കുമാണ് പുരസ്കാരങ്ങൾ നൽകിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!