സഊദിയിൽ വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു; സർവ്വീസുകൾ റദ്ദാക്കിയത് നീട്ടി എയർ ഇന്ത്യ എക്സ്പ്രസും, കൂടുതൽ നഷ്ടം പ്രാദേശിക വിമാനക്കമ്പനികൾക്ക്

malayalampress
2 Min Read

റിയാദ്: റിയാദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ തുടർന്ന് സഊദി അറേബ്യയിൽ വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുന്നു. ഇന്ന് പുറപ്പെടേണ്ടിയിരുന്ന 1,048 സർവീസുകളിൽ 362 എണ്ണം (34.54 ശതമാനം) റദ്ദാക്കുകയോ നോ-ഫ്ലൈ ഗണത്തിൽ പെടുത്തുകയോ ചെയ്തതായി അധികൃതർ വെളിപ്പെടുത്തി.

ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, ആകാശ കമ്പനികൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനങ്ങളും തങ്ങളുടെ സർവ്വീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടി. ദമാം, റിയാദ്, ജിദ്ദ ഉൾപ്പെടെ മുഴുവൻ സഊദി സർവ്വീസുകളും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഈ മാസം 17 വരെ റദ്ദാക്കിയതായി കമ്പനി അറിയിച്ചു.

സഊദി വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി,  പ്രവാസികൾ പ്രതിസന്ധിയിൽ; കിഴക്കൻ, മധ്യ സഊദി പ്രവാസികൾ ബഹ്‌റൈൻ വഴി യാത്രകൾ സജ്ജീകരിക്കുന്നു 

ഇന്നലെ നിശ്ചയിച്ചിരുന്ന 1,096 സർവീസുകളിൽ 623 എണ്ണവും (56.84 ശതമാനം) റദ്ദാക്കേണ്ടി വന്നിരുന്നു. ഈ മാസം എട്ടിന് 32.24 ശതമാനവും 9ന് 18.32 ശതമാനവും 10ന് 37.27 ശതമാനവുമായിരുന്നു സർവീസുകളിലെ റദ്ദാക്കൽ നിരക്ക്. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും വീണ്ടും ആക്രമണ ശ്രമങ്ങളുണ്ടായതായതാണ് വിമാന കമ്പനികളെ പിന്നോട്ടടുപ്പിക്കുന്നത്.

സുരക്ഷ കണക്കിലെടുത്ത് യുഎഇ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഫ്ലൈ ദുബായ് ഈ മാസം 14 വരെയും ഇത്തിഹാദ് എയർവേസ് ഒക്ടോബർ 12 വരെയും സർവീസുകൾ റദ്ദാക്കി.

സർവീസുകൾ മുടങ്ങിയത് സഊദി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിമാനക്കമ്പനികളെയാണ് ഏറെ ബാധിച്ചത്. സഊദിയ 60.81 ശതമാനവും ഫ്ലൈനാസ് 70.87 ശതമാനവും ഫ്ലൈഅദീൽ 71.01 ശതമാനവും സർവീസുകൾ റദ്ദാക്കി. റിയാദ് എയർ നിശ്ചയിച്ചിരുന്ന 17 സർവീസുകളും നിർത്തിവച്ചു. എമിറേറ്റ്സ് 11 സർവീസുകളും ഇന്ത്യയുടെ അകാസ എയർ ആറ് സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരയുള്ള ഇൻഡിഗോ വിമാന കമ്പനിയുടെ മുഴുവൻ സർവിസുകൾ റദ്ദാക്കിയിരിക്കുന്നുവെന്ന് വിമാന കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

ഇൻഡിഗോ, ആകാശ മുഴുവൻ സഊദി സർവ്വീസുകളും റദ്ദാക്കി; യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകൾ

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!